- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പേര് പറഞ്ഞതോടെ മര്‍ദ്ദനം; ഹിന്ദുത്വരില്‍ നിന്ന് മുസ് ലിം യുവാവ് നേരിട്ടത് ക്രൂരപീഡനം

ഹരിദ്വാര്‍: യാതൊരു വിധ ഭയവുമില്ലാതെയാണ് സ്വന്തം നാട്ടില്‍ ചരക്ക് കച്ചവടക്കാരനായി മുഹമ്മദ് ഫിറോസ് ജീവിച്ചത്. പക്ഷേ, ഇന്നയാള്‍ക്ക് പുറത്തേക്കിറങ്ങി റോഡിലൂടെയുള്ള യാത്ര ആലോചിക്കുന്നത് തന്നെ ഭയമാണ്. സ്വന്തം നാട്ടില്‍ പോലും സുരക്ഷയില്ല എന്ന ആശങ്കയിലാണ് അയാള്‍. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഫിറോസ് തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.
ഇക്കഴിഞ്ഞ ദിവസമാണ് ട്രക്ക് ഡ്രൈവറായ ഫിറോസ് ജോലിയുടെ ഭാഗമായി യാത്ര ആരംഭിച്ചത്. രാത്രി ഏകദേശം 11;30 ഓടെയാണ് സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. വണ്ടി നിര്‍ത്തിയതിനു ശേഷം, ഓഫീസ് ചെക്ക് ചെയ്ത് പുറത്തിറങ്ങിയ ഫിറോസ് രണ്ടു പേര്‍ സമീപത്ത് നിന്ന് മൂത്രമൊഴിക്കുന്നത് കണ്ടു. എന്നാല്‍ അദ്ദേഹം ഒന്നും പറയാതെ അവിടെ നിന്നു പോകാന്‍ ഒരുങ്ങി. എന്നാല്‍ ഉടനെ ഒരാള്‍ ഫിറോസിനെ തടയുകയും പേര് ചോദിക്കുകയുമായിരുന്നു.
പേര് പറഞ്ഞ ഉടനെ അദ്ദേഹം മുസ് ലിം ആണെന്ന് മനസിലാക്കിയ ആക്രണണകാരികള്‍ ഫിറോസിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഇതോടെ, കൂടുതല്‍ പേര്‍ കാറില്‍ അവിടെയെത്തുകയും വടിയും മറ്റു സാധനങ്ങളും ഉപയോഗിച്ച് ഫിറോസിനെ മര്‍ദ്ദിക്കുകയുമായിരുന്നു. പ്രദേശവാസികളാണ് പരിക്ക് പറ്റി റോഡില്‍ കിടക്കുന്ന ഫിറോസിനെ ആശുപത്രിയില്‍ എത്തിച്ചത്.
ആക്രണത്തിനിടെ ആക്രമകാരികള്‍ അങ്കൂര്‍ ഭായി എന്ന പേര് പലയാവര്‍ത്തി പറഞ്ഞിരുന്നെന്ന് അദ്ദേഹം പോലിസിനോട് പറഞ്ഞു. എന്നാല്‍ തനിക്ക് ഇതുമായി ഒരു ബന്ധമില്ലെന്നും തന്റെ പേര് എന്തിനാണ് ആക്രമികള്‍ ഉപോയഗിച്ചതെന്ന് അറിയില്ലെന്നുമാണ് അങ്കൂര്‍ നല്‍കിയ മൊഴി. സംഭവത്തില്‍ ഹരിദ്വാര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















