Latest News

പാലിയേക്കരയില്‍ 160 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

പാലിയേക്കരയില്‍ 160 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍
X

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വച്ച് ലോറിയില്‍ കടത്തുകയായിരുന്ന 160 കിലോഗ്രാം കഞ്ചാവ് പിടികൂടി. രണ്ടുപേര്‍ പിടിയില്‍. തമിഴ് നാട്ടില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ നിന്നാണ് പിടികൂടിയത്. വാഹനത്തിലെ രഹസ്യ അറകള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ അരുണ്‍, ഷണ്മുഖദാസ് എന്നിവര്‍ പിടിയിലായി. കൊണ്ടുപോകുന്നത് കൊച്ചിയിലേക്കുള്ള കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്‍കി. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.

Next Story

RELATED STORIES

Share it