Latest News

സ്‌കൂട്ടറില്‍ നാടന്‍തോക്കും തിരകളും കണ്ടെത്തിയ സംഭവം: യുവാവ് അറസ്റ്റില്‍

സ്‌കൂട്ടറില്‍ നാടന്‍തോക്കും തിരകളും കണ്ടെത്തിയ സംഭവം: യുവാവ് അറസ്റ്റില്‍
X

പെരിന്തല്‍മണ്ണ: ഒഴിഞ്ഞപറമ്പില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറും സമീപത്തുനിന്ന് നാടന്‍തോക്കും തിരകളും കണ്ടെത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. മണലായ പൂണോത്ത് കോളനിയിലെ താമസക്കാരനായ ആനമങ്ങാട് ചോലയ്ക്കല്‍ വീട്ടില്‍ ശശി നാരായണനെ(33)യാണ് എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് ആനമങ്ങാട് എടത്തറ കുന്നക്കാട്ടുകുഴിയിലെ വ്യക്തിയുടെ പറമ്പിനോടുചേര്‍ന്ന് സ്‌കൂട്ടര്‍ പതിവുപരിശോധനക്കെത്തിയ എക്‌സൈസ് സംഘം കണ്ടത്. പരിശോധനയില്‍ കുറച്ചുമാറി നാടന്‍തോക്കും അഞ്ചു തിരകളും കത്തിയും കണ്ടെത്തി.

മൂന്നായി മടക്കാവുന്ന തോക്കായിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നേതൃത്വത്തില്‍ വാഹനമുടമയെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വ്യക്തമായത്.

സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍നിന്ന് ലഭിച്ച പെന്‍െ്രെഡവില്‍ പ്രതി തോക്ക് പിടിച്ചുനില്‍ക്കുന്നതായ ചിത്രമുള്ളതായി പോലിസ് പറഞ്ഞു. വന്യമൃഗങ്ങളെ വേട്ടയാടാനുള്ള ഉദ്ദേശ്യത്തോടെയാണ് തോക്കുമായെത്തിയതെന്ന് പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it