- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് എത്തിക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മാതൃകാപരം: മന്ത്രി കെ രാധാകൃഷ്ണന്‍

തൃശൂര്‍: മലയോര മേഖലയില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം ഉറപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് നടത്തിയ ഇടപെടല്‍ മാതൃകാപരമാണെന്ന് പട്ടിക ജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. വരന്തരപ്പിള്ളി പഞ്ചായത്തിലെ പട്ടിക വര്‍ഗ മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുന്നതിനുള്ള വിദ്യാതരംഗം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ നില്‍ക്കുന്ന ഈ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനത്തിന് തടസമില്ലാതെ ഏറ്റവും ആധുനിക രീതിയിലുള്ള സംവിധാനമാണ് ഒരുക്കിയിട്ടുള്ളതെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചക്കിപ്പറമ്പ് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങില്‍ പുതുക്കാട് എം എല്‍ എ കെ കെ രാമചന്ദ്രന്‍ അധ്യക്ഷനായി.
ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളില്ലാത്ത ആമ്പല്ലൂര്‍ ഡിവിഷനിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ മലയോര പട്ടികവര്‍ഗ്ഗ പ്രദേശങ്ങളില്‍ സുഗമമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ വിദ്യാരംഗം പദ്ധതി രൂപീകരിച്ചത് ജില്ലാ പഞ്ചായത്ത് ആണ്. പഞ്ചായത്തിലെ കുണ്ടായി ചക്കിപ്പറമ്പ് എസ്‌റ്റേറ്റ് തൊഴിലാളികളുടെ മക്കള്‍ക്ക് പഠനാവശ്യത്തിനാണ് 2.5 ലക്ഷം രൂപയുടെ പദ്ധതി നടപ്പിലാക്കിയത്. അറുപതോളം കുട്ടികള്‍ക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക.
ഈ പ്രദേശത്ത് ആറര കിലോമീറ്റര്‍ ദൂരം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിട്ട് സൗജന്യ വൈഫൈ സ്‌പോട്ടുകള്‍ സ്ഥാപിച്ചാണ് ഓണ്‍ലൈന്‍ പഠന കാലയളവിലേക്ക് ആവശ്യമായ അതിവേഗ കണക്ടിവിറ്റി ലഭ്യമായിരിക്കുന്നത്. പഠനത്തിനും വാര്‍ത്താ വിനിമയത്തിനും വിദ്യാര്‍ത്ഥികള്‍ക്കും പ്രദേശവാസികള്‍ക്കും ഒരു പോലെ സഹായകരമാകുന്ന പദ്ധതിയാണിത്.
കോവിഡ് പ്രതിസന്ധി വിദ്യാഭ്യാസ മേഖലയില്‍ സൃഷ്ടിച്ച സ്തംഭനാവസ്ഥയ്ക്ക് പരിഹാരമായി പൊതു വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ ഓണ്‍ലൈന്‍ പഠനം ചില പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്കിന്റെ അപര്യാപ്തതമൂലം വേണ്ടത്ര സാധ്യമാകുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി രൂപീകരിച്ചത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍, ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിന്‍സ്, സെക്രട്ടറി കെ ജി തിലകന്‍,
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ രഞ്ജിത്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതാ സുധാകരന്‍, വൈസ് പ്രസിഡന്റ് ജലീല്‍, വിവിധ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്മാര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ ഇ ആര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















