Latest News

അപകടത്തില്‍ ഗുരുതര പരിക്കേറ്റയാള്‍ക്ക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രക്ഷകയായി

അപകടത്തില്‍ ഗുരുതര പരിക്കേറ്റയാള്‍ക്ക് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ രക്ഷകയായി
X

തൃശൂര്‍: വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ റോഡരികില്‍ കിടന്നിരുന്ന 48 വയസുകാരനെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥ മാതൃകയായി. വനം മധ്യമേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ എസ് ദീപയുടെ സമയോജിതമായ ഇടപെടലാണ് അന്തിക്കാട് സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ തുണയായത്. വെള്ളിയാഴ്ച രാവിലെ

അടിയന്തര യോഗത്തിനായി തൃശൂര്‍ ഓഫീസിലേക്ക് പോകുംവഴിയാണ് ശക്തന്‍ സ്റ്റാന്‍ഡിന് സമീപം കാര്‍ ഇടിച്ചതിനെത്തുടര്‍ന്ന് ഒരാള്‍ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് ദീപയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അടുത്ത് ഹോസ്പിറ്റല്‍ ഉണ്ടെങ്കിലും ഓടിക്കൂടിയവര്‍ ആംബുലന്‍സ് പ്രതീക്ഷിച്ച് നില്‍ക്കുകയാണെന്നറിഞ്ഞതിനെ തുടര്‍ന്ന് തന്റെ െ്രെഡവറുടേയും കാറിലുണ്ടായിരുന്നവരുടേയും സഹായത്തോടെ പരിക്കേറ്റയാളെ ഔദ്യോഗിക വാഹനത്തില്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഐഎഫ്എസ് ഒദ്യോഗസ്ഥയും

വനംവകുപ്പില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ടിച്ച വ്യക്തിയുമായ കെ എസ് ദീപ മുന്‍പും ഇത്തരത്തിലുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it