Latest News

എല്ലായിടത്തും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കും: മന്ത്രി കെ രാജന്‍ -മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തി

എല്ലായിടത്തും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കും: മന്ത്രി കെ രാജന്‍    -മലയോര മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തി
X

തൃശൂര്‍: എല്ലായിടത്തും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ജില്ലയിലെ മലയോര മേഖലകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന ഓണ്‍ലൈന്‍ പഠന സഹായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ കേരളം മാതൃകാപരമായി മുന്നേറുകയാണ്. സമയം തെറ്റാതെ സജീവ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കഴിഞ്ഞു. മലയോര മേഖലകളില്‍ പഠനം മുടങ്ങാതിരിക്കാന്‍ കരുതലോടെയുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ നടത്തിവരുന്നു. ഒളകരയില്‍ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്രയും വേഗം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്വകാര്യ കേബിള്‍ ടി.വി അധികൃതരുടെ സഹായത്തോടെയാണ് ഇപ്പോള്‍ മേഖലയില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയത്. ഒളകരയിലെ 35 ഓളം കുട്ടികള്‍ക്ക് വൈ ഫൈ സംവിധാനത്തോടെ പഠനം ഉറപ്പാക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്ത് ആരും പിന്തള്ളപ്പെട്ടു പോകരുതെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച പട്ടികജാതിവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ്

മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്മന്ത്രി ആര്‍ ബിന്ദു ഓണ്‍ലൈനില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധേയ ഇടപെടല്‍ നടത്താന്‍ ജില്ലയ്ക്ക് സാധിച്ചതായി

ജില്ല കലക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റര്‍, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍.രവി, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം. കെ വി.സാജു, അസി. കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എസ്.എസ്.കെ പ്രോജക്ട കോര്‍ഡിനേറ്റര്‍ ബിന്ദു പരമേശ്വരന്‍, ഊരു മൂപ്പത്തി മാധവി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it