Latest News

പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു

പാലത്തിങ്ങല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു
X

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ന്യൂകട്ട് പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങി മരിച്ചു. പരപ്പനങ്ങാടി ബീച്ച് റോഡില്‍ താമസിക്കുന്ന പഴയ കണ്ടത്തില്‍ ഷമീല്‍ ബാബുവിന്റെ മകന്‍ മുഹമ്മദ് ഷിബിന്‍ (16) ആണ് അപകടത്തില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് അപകടം.

ന്യൂ കട്ട് പുഴയില്‍ നിരവധി പേര്‍ അപകടത്തില്‍ പെട്ട സ്ഥലത്ത് കുട്ടികള്‍ കുളിക്കാനിറങ്ങിയതിനെ തുടര്‍ന്ന് അപകടത്തില്‍ പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഒരാളെ രക്ഷപെടുത്തി. നീണ്ട തിരച്ചിലിനൊടുവിലാണ് ഷിബിനെ കണ്ടെത്താനായത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it