Latest News

ചാരായ വാറ്റ്; ഒളിവിലായിരുന്ന യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അറസ്റ്റിൽ

ചാരായ വാറ്റ്; ഒളിവിലായിരുന്ന യുവമോർച്ച ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അറസ്റ്റിൽ
X

ആലപ്പുഴ: വ്യാജ വാറ്റു ചാരായം നിർമ്മിച്ച കേസിൽ ഒളിവിലായ യുവമോർച്ചാ ആലപ്പുഴ ജില്ലാ ഉപാധ്യക്ഷൻ അനൂപ് പോലീസ് പിടിയിൽ. എടത്വ പോലീസ് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അനൂപിന്റെ സഹോദരനും സമാന കേസിൽ നേരത്തെ പിടിയിലായിരുന്നു. പാർട്ടി പ്രവർത്തകരുടെ സഹായത്തിൽ ആണ് ഇയാൾ വാറ്റ്നിർമ്മാണം നടത്തിയതെന്നാണ് സൂചന. കേസിൽ കൂടുതൽ യുവമോർച്ചാ നേതാക്കൾക്ക് പങ്കുണ്ടെയെന്ന് പോലിസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ വാറ്റ് വിൽപ്പന നടത്തുന്ന ചിലരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവമോർച്ചയുടെ ജില്ലയിലെ പ്രധാനപ്പെട്ട നേതാവ് അറസ്റ്റിലാവുന്നത്. കൊവിഡ് പ്രതിരോധ സന്ന​ദ്ധ പ്രവർത്തകരെന്ന വ്യാജനെ സംഘടിപ്പിച്ച പാസാണ് ഇവർ ചാരായം വിൽക്കാനായി ഉപയോ​ഗിച്ചത്. എടത്വ മുതൽ ഹരിപ്പാടു വരെയുള്ള പ്രദേശങ്ങളിലാണ് അനൂപും സംഘവും വാറ്റുചാരായം വിതരണം ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it