- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കണ്ടെത്താനായില്ല; തിരച്ചിൽ നിർത്തി

പയ്യോളി: കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കണ്ടെത്താൻ കഴിയാതെ തെരച്ചിൽ നിർത്തി. കുറ്റ്യാടിപുഴയിലെ കിഴൂർ തുറശേരി കടവിൽ
മൂഴിക്കൽ ചീർപ്പിനടുത്ത് ഞായറാഴ്ച വൈകീട്ട് 6.30 ഓടെ മറ്റ് രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ മണിയൂർ കുന്നത്ത് കരയിലെ ഷിഹാസി (23) നെയാണ് ഒഴുക്കിൽ പെട്ട് കാണാതായത്. കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കളിൽ ഒരാൾ നീന്തി രക്ഷപെ ടുകയും മറ്റൊരാളെ മൽസ്യതൊഴിലാളികൾ രക്ഷപ്പെടുത്തുക യുമായിരുന്നു.തിങ്കളാഴ്ച രാവിലെ 9 മണിയോടെആരംഭിച്ച തെരച്ചിലാണ് വൈകിട്ട് 7 മണിയോടെ നിർത്തി വെച്ചത്.വടകര, കൊയിലാണ്ടി,നാദാ പുരം, പേരാമ്പ്ര എന്നീ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേർന്ന അഗ്നിശമനസേനാംഗങ്ങൾ,വടകര
തീരദേശ ദേശ പോലീസ് സ്റ്റേഷനിലെ കോസ്റ്റൽ വാർഡൻമാരുടെ സംഘം എന്നിവർ പത്ത് മണിക്കൂറോളം നടത്തിയ നീണ്ട തെരച്ചിലാണ് നിർത്തി വെച്ചത്.കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ പി.കെ ആനന്ദന്റെ നേതൃത്വത്തിൽ നാല്പതോളം സിവിൽ ഡിഫൻസ് വളണ്ടിയർമാർ ,10 കൂബ ഡൈവർമാർ എന്നീ സംഘങ്ങൾ തെരച്ചലിൽ പങ്കെടുത്തു. പ്രത്യേക പരിശീലനം ലഭിച്ച കൂരാച്ചുണ്ടിലെ അമീൽ റസ്ക്യു ടീം വെള്ളത്തിനടിയിൽ പ്രത്യേക തരം കേമറ ഉപയോഗിച്ച് തെരച്ചിൽ നടത്തിയിരുന്നു. ജില്ല ദുരന്ത നിവാരണ വകുപ്പിന്റെ നിർദ്ദേ ശ പ്രകാരമാണ് ഈ സംഘം എത്തിയത്. കുറ്റ്യാടി എം.എൽ.എ കെ.പി കുഞ്ഞമ്മത് കുട്ടി, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് അഷറഫ് എന്നിവർ സംഭവസ്ഥലത്തെത്തി തെരച്ചിൽ സംബന്ധിച്ച കാര്യങ്ങൾ ചോദിച്ചറിയുകയും, ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. വടകര ആർ.ഡി.ഒ സി .ബിജു,ഡെപ്യൂട്ടി തഹസിൽദാർ കെ.കെ പ്രസിൽ , ഡെപ്യൂട്ടി തഹസിൽദാർമാരായെ കെ. മാർക്കണ്ഡേയൻ,കെ.കെ സുധീർ എന്നിവരും ,പയ്യോളി എസ്.ഐ വി.ആർ വിനീഷ്, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















