Latest News

രണ്ടാം തരംഗത്തില്‍ യുപിയിലെ ഓരോ ഗ്രാമത്തിലും പത്തുപേരെങ്കിലും മരിച്ചു'; യോഗിക്കെതിരേ ബിജെപി നേതാവ്

രണ്ടാം തരംഗത്തില്‍ യുപിയിലെ ഓരോ ഗ്രാമത്തിലും പത്തുപേരെങ്കിലും മരിച്ചു; യോഗിക്കെതിരേ ബിജെപി നേതാവ്
X

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ ഉത്തർപ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും ചുരുങ്ങിയത് പത്തു പേരെങ്കിലും മരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം രാം ഇഖ്ബാല്‍ സിങ്.

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനു പറ്റിയ വിഴ്ചകളെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒന്നാം തരംഗത്തില്‍ നിന്ന് ആരോഗ്യവകുപ്പ് പാഠം പഠിച്ചില്ലെന്ന് രാം ഇഖ്ബാല്‍ സിങ് കുറ്റപ്പെടുത്തി.

ബാല്ലിയ സന്ദർശിച്ച വേളയിൽ ആരോഗ്യവകുപ്പ്​ നടത്തിയ ക്രമീകരണങ്ങളിൽ മുഖ്യമന്ത്രി സംതൃപ്​തി രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും സത്യം പുറത്ത് കാണിച്ചില്ലെന്നും രാം ഇഖ്ബാല്‍ സിങ് ആരോപിച്ചു. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്തു ലക്ഷം രൂപ വീതം നല്‍കണമെന്നും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബിജെപി നേതാവ് ആവശ്യപ്പെട്ടു. എം.എല്‍.എമാരടക്കം നിരവധി ബിജെപി നേതാക്കള്‍ യോഗി സര്‍ക്കാരിന്‍റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നേരത്തെ രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it