Latest News

പുൽവാമയിൽ പോലിസ് ഓഫിസറേയും ഭാര്യയേയും സായുധർ വെടിവെച്ചു കൊന്നു

പുൽവാമയിൽ പോലിസ് ഓഫിസറേയും ഭാര്യയേയും സായുധർ വെടിവെച്ചു കൊന്നു
X

ന്യൂഡൽഹി: ജമ്മുകശ്‌മീരിലെ പുൽവാമയിൽ സായുധരുടെ ആക്രമണത്തിൽ സ്പെഷ്യൽ പോലിസ് ഓഫീസറും ഭാര്യയും കൊല്ലപ്പെട്ടു. എസ്.പി.ഒ ഫയാസ് അഹമ്മദും ഭാര്യ രാജ ബീഗവുമാണ് മരിച്ചത്. ഇവരുടെ മകൾക്കും ഗുരുതരമായി പരിക്കേറ്റു. ആക്രമികൾക്കായി സുരക്ഷാ സേന തിരച്ചിൽ ശക്തമാക്കി. അതേസമയം ഇന്നലെ ജമ്മു വ്യോമകേന്ദ്രത്തില്‍ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് ജമ്മു കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് സ്ഥിരീകരിച്ചു. ജമ്മുവിലെ കൂടുതൽ സ്ഥലങ്ങളിൽ ഭീകരർ സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായും ദിൽബാഗ് സിങ്ങ് വ്യക്തമാക്കി. ആറു കിലോ സ്‌ഫോടക വസ്തുക്കൾ ജമ്മു പൊലീസ് കണ്ടെടുത്തതായാണ് വിവരം.

Next Story

RELATED STORIES

Share it