Latest News

ചേലക്കര താലൂക്ക് ആശുപത്രി നവീകരണത്തിന് 5 കോടി

ചേലക്കര താലൂക്ക് ആശുപത്രി നവീകരണത്തിന് 5 കോടി
X

തൃശൂർ: ചേലക്കര നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്ന ചേലക്കര താലൂക്ക് ആശുപത്രിയുടെ നവീകരണത്തിന് 5 കോടി സംസ്ഥാന സർക്കാർ അനുവദിച്ചു. താലൂക്ക് ആശുപത്രിയിൽ ഓപ്പറേഷൻ തിയ്യറ്റർ, ഐസിയു, കാഷ്വാലിറ്റി കോംപ്ലക്സ്, പീഡിയാട്രിക് വാർഡ്, പേ വാർഡ് എന്നിവ ഉൾപ്പെടുന്ന നാലുനില കെട്ടിടം പണിയുന്നതിനാണ് സർക്കാരിൽ നിന്നും 5 കോടി അനുവദിച്ചത്. പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്തിന്റെയും പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്റെയും പരിശ്രമത്തിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. നാല് നില കെട്ടിട നിർമാണത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചു.

പി ഡബ്ല്യു ഡി ആർട്ടിടെക്റ്റ് മുഹമ്മദ്‌ ഫാസിൽ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എം അഷ്‌റഫ്‌, വൈസ് പ്രസിഡന്റ്‌ പി പ്രശാന്തി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കെ പി ശ്രീജയൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എച്ച് ഷലീൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഷിജിത, ഗ്രാമപഞ്ചായത്ത് അംഗം ജാഫർ, ആശുപത്രി സൂപ്രണ്ട് ഡോ. ഗൗതമൻ, പൊതുമരാമത്ത് വടക്കാഞ്ചേരി എ എക്‌സ് ഇ ബിന്ദു, എ ഇ റംലത്ത് എന്നിവർ സൈറ്റ് സന്ദർശിച്ചു.

Next Story

RELATED STORIES

Share it