- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്വട്ടേഷൻ, ലഹരി സംഘങ്ങൾക്കെതിരെ ജാഗ്രത സദസ്സ്: എസ് ഡി പി ഐ

കണ്ണൂർ: ജില്ലയിൽ വർധിച്ചു വരുന്ന ക്വട്ടേഷൻ, ലഹരി സംഘങ്ങൾക്കെതിരെ വിപുലമായ കാംപയിൻ നടത്താൻ എസ് ഡി പി ഐ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജൂൺ 30ന് മണ്ഡലം കേന്ദ്രങ്ങളിൽ ജാഗ്രത സദസ്സുകൾ സംഘടിപ്പിക്കും. ഇത്തരം സംഘങ്ങളുടെ സാമൂഹ്യ ദ്രോഹ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ബ്രാഞ്ച് തലങ്ങളിൽ ലഘു ലേഖ പ്രചാരണവും ജില്ലാ തലത്തിൽ വെർച്യുൽ മീറ്റിങ്ങും നടത്തും. ജനങ്ങളുടെ സൗര്യ ജീവിതത്തിന് തടസ്സമാകുന്ന തരത്തിൽ ഇത്തരം സംഘങ്ങളുടെ പ്രവർത്തനം വ്യാപകമായി കൊണ്ടിരിക്കുന്ന പക്ഷത്തലത്തിലാണ് പാർട്ടി ഇത്തരം കാംപയിനുമായി രംഗത്ത് വരുന്നതെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ വ്യക്തമാക്കി. ജനങ്ങളുടെ ജീവനും സ്വത്തും കവർന്നെടുക്കുന്ന സംഘങ്ങളായി ഇക്കൂട്ടർ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ലഹരി വസ്തുക്കൾ ഉൾപ്പെടെ വ്യാപകമായി വിതരണം ചെയ്ത് പുതു തലമുറയെയും വിദ്യാർത്ഥികളെയും വഴി തെറ്റിക്കുകയും ക്രിമിനലിസത്തിലേക്ക് ആകർഷിക്കുകയുമാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരേണ്ടതുണ്ട്.കൊട്ടേഷൻ ഗുണ്ടാ സംഘങ്ങൾക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പോലീസ് തയ്യാറവണം. പാർട്ടി നടത്തുന്ന കാംപയിൻ വിജയിപ്പിക്കുന്നതിന് ജനാധിപത്യ വിശ്വാസികൾ മുന്നോട്ട് വരണമെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും സെക്രട്ടറിയേറ്റ് യോഗം പ്രസ്താവനയിൽ വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീൻ, ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ്, സെക്രട്ടറിമാരായ പി ടി വി ഷംസീർ, കെ ഇബ്രാഹിം, ജില്ലാ ട്രഷറർ എ ഫൈസൽ, സജീർ കീച്ചേരി,ഉമർ മാസ്റ്റർ ആഷിക് അമീൻ എന്നിവർ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















