Latest News

അരീക്കോട് കിളികല്ലിൽ ബൈപ്പാസ് റോഡ് വേണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി

അരീക്കോട് കിളികല്ലിൽ ബൈപ്പാസ് റോഡ് വേണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷാസമിതി
X


അരീക്കോട്: എടവണ്ണ- കൊയിലാണ്ടി സംസ്ഥന പാതയിലെ അരീക്കോട് കിളി കല്ലിൽ അപകടം പതിവായതിനെ തുടർന്ന് റോഡ് വീതി കൂട്ടി വളവ് കുറക്കണമെന്ന് ജനകീയ പരാതിയുയർന്നു.

' സമനിരപ്പിൽ നിന്നും നൂറ് മീറ്റർ ഉയരത്തിലായി വളവും തിരിവുമുള്ള കിളി കല്ല് റോഡിലെ അശാസ്ത്രീയമായ കയറ്റം വാഹന യാത്രക്കാരെ ഏറെ ദുരിതത്തിലാക്കാറുണ്ട്. ചരക്കുമായി കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങൾ ദിശമാറി അപകടം വരുത്തൽ പതിവാണ്. റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്തതും അപകടത്തിന്റെ ആക്കം കൂട്ടുന്നുണ്ട്. അപായ സൂചന ബോർഡ് വെക്കാനും ബന്ധപെട്ടവർ ഇവിടെ തയ്യാറായിട്ടില്ല.

അപകടം വരുത്തുന്ന വാഹനങ്ങൾ സ്വകാര്യ വ്യക്തികളുടെ മതിലിലും വീട്ടിലും ഇടിച്ചാണ് നിൽക്കാറ്. ഇരു ചക്ര വാഹന യാത്രക്കാർ മറിഞ്ഞ് വീണ് ഗുരുതരാവസ്തയിലാകുന്ന സംഭവവും ഇവിടെ പതിവാണ്. റി ബിൽഡ് കേരളപദ്ധതിയിൽ എരഞ്ഞിമാവു മുതൽ എടവണ്ണ വരെയുള്ള റോഡ് പ്രവർത്തിയിൽ ഉൾപ്പെടുത്തിയവർക്കിൽഅരീക്കോട് പുത്തലം മുതൽ മഞ്ചേരി നെല്ലിപറമ്പ് വരെ റോഡിൽ നാല് വരി പാതയാക്കലും മറ്റു നിർമാണ പ്രവർത്തികളും നടക്കുന്നുണ്ട്. എന്നാൽ കിളി കല്ല് കയറ്റം കുറക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല.

കയറ്റം കുറക്കുന്നതോടെ സമീപത്തെ വീടുകൾ ഉയർന്നതിട്ടയിൽ ആകുന്നതിൽ ആക്ഷേപം ഉണ്ട് . റിംഗ് റോഡ് രൂപത്തിൽ നിർമിക്കാമെന്ന ആവശ്യം ഉയർന്നെങ്കിലും ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും പ്രതിസന്ധിയാണ്. നിലവിലെ പദ്ധതിയിൽ സ്ഥലം കണ്ടെത്തി നിർമാണ പ്രവർത്തി നടത്താനുള്ള പദ്ധതിയും ഇല്ല. മാത്രമല്ല നാല് വരി പാത ക്കാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ കിളി കല്ല് കയറ്റത്തിൽ നാല് വരി പാതക്കുള്ള വീതിയും കുറവാണ്. സ്ഥലം കണ്ടെത്തി പദ്ധതി യാഥാർത്യമാക്കുമ്പോൾ നിലവിലെ പദ്ധതിയുടെ കാലാവധി തീരും.

ബദൽ ബൈപ്പാസ്റോഡ് സൗകര്യം നാട്ടുകാർ ആവശ്യപ്പെട്ട് തുടങ്ങിയിട്ട് ഏറെ നാളായി. കയറ്റം കുറച്ച് മികച്ച റോഡാക്കാൻ പൊതുമരാമത്ത് വകുപ്പിൽ ആക്ഷേപം ഉന്നയിച്ച് പരിഹാരം കാണാൻ നാട്ടുകാർ തീരുമാനിച്ചിട്ടുണ്ട്. ബദൽ റോഡ് കണ്ടെത്തിയാത്രക്കാരുടെ ജീവന് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അരിക്കോട് റോഡ് സുരക്ഷാസമിതി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി സമർപ്പിക്കുമെന്ന് അറിയിച്ചു.

Next Story

RELATED STORIES

Share it