Latest News

കെ എന്‍ എ ഖാദറിനെതിരെ വ്യാജ സന്ദേശം നൽകിയ കേസിൽ ഒരാള്‍ പിടിയില്‍

കെ എന്‍ എ ഖാദറിനെതിരെ വ്യാജ സന്ദേശം  നൽകിയ കേസിൽ  ഒരാള്‍ പിടിയില്‍
X

മലപ്പുറം: മുന്‍ എംഎല്‍എ കെഎന്‍എ ഖാദറിനെതിരേ വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലൂടെയും മറ്റോരാളുടെ ശബ്ദം ഖാദറിന്റെതെന്ന് വ്യാജ സന്ദേശം പ്രചരിപ്പിച്ചതിന് കെ എന്‍ എ ഖാദര്‍ എസ് പി ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണത്തില്‍ കാസര്‍ക്കോട് കുമ്പളം സ്വദേശി മുഹമ്മദ് റാഫി പോലീസ് പിടിയില്‍. ശനിയാഴ്ച രാവിലെ മലപ്പുറം പോലീസ് സ്‌റ്റേഷനില്‍ എത്തി പ്രതി സ്വയം കീഴടങ്ങുകയായിരുന്നു. പോലീസ് ഇയാളെ ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. തുടര്‍ന്ന് ആവശ്യമെങ്കില്‍ ഇയാളെ വീണ്ടും വിളിച്ചു വരുത്തുമെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്തതിലൂടെ കേരളത്തിലെ വിവിധ ജില്ലകളിലായി കൂടുതല്‍ പേര്‍ പ്രതികളായി ഉണ്ടെന്നും മറ്റുള്ളവരെ ഉടന്‍ കണ്ടെത്തുമെന്നും മലപ്പുറം സി ഐ കെ പ്രേമസദന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it