Latest News

ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം: ഡോ. ഹുസൈൻ മടവൂർ

ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹം: ഡോ. ഹുസൈൻ മടവൂർ
X

കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയ ലോക്ഡൗണിൽ സർക്കാർ നിരവധി ഇളവനുവദിച്ചതിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്താത്തതിൽ പ്രമുഖ മുസ്‌ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈൻ മടവൂർ ശക്തമായ അമർഷം രേഖപ്പെടുത്തി. എല്ലാ പ്രോട്ടോക്കോളും പാലിച്ച് കൊണ്ട് ആരാധാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്ന കേരളത്തിലെ മുഴുവൻ മുസ്‌ലിം സംഘനകളും ആവശ്യപ്പെട്ടിട്ടും അത് പരിഗണിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്.

അതിനാൽ എല്ലാ നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് മറ്റു സ്ഥാപനങ്ങളെ പോലെ ആരാധാനാലയങ്ങളും തുറക്കാൻ അനുവദിച്ചേ മതിയാവൂ. മുഖ്യമന്ത്രി തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it