Latest News

ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിച്ചില്ല: വിശ്വാസികൾക്കു ദുഃഖവും പ്രതിഷേധവുമുണ്ടെന്ന് ജംഇയ്യത്തുൽ ഉലമ

ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിച്ചില്ല: വിശ്വാസികൾക്കു ദുഃഖവും പ്രതിഷേധവുമുണ്ടെന്ന്  ജംഇയ്യത്തുൽ ഉലമ
X

തിരുവനന്തപുരം: ജൂൺ 17 മുതൽ പ്രഖ്യാപിക്കപ്പെട്ട ഇളവുകളുടെ കൂട്ടത്തിൽ ആരാധനാലയങ്ങളുടെ കാര്യം ഉൾപ്പെടുത്താത്തതിൽ വിശ്വാസികൾക്കു ദുഃഖവും പ്രതിഷേധവുമുണ്ടെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖുൽ ഉലമാ എൻ കെ മുഹമ്മദ് മൗലവിയും ജന:സിക്രട്ടറി എ നജീബ് മൗലവിയും പറഞ്ഞു.

മുസ് ലിംകളെ സംബന്ധിച്ച് ആരാധനകൾക്കു പള്ളി അനിവാര്യമല്ലെങ്കിലും ദിനേന അഞ്ചു നമസ്കാരവും വെള്ളിയാഴ്ച ജുമുഅ:യും സംഘടിതമായി നിർവ്വഹിക്കൽ സാമൂഹിക ബാധ്യതയാണ്. അത് നിറവേറ്റാൻ കഴിയും വിധം നിയന്ത്രങ്ങളോടെയെങ്കിലും പള്ളികൾ തുറക്കാൻ അനുമതിയുണ്ടാകണം. പതിനായിരക്കണക്കിനു പള്ളി_മദ്രസാ ജീവനക്കാരുടെ തൊഴിലവസരവും അവകാശവുമാണ് നിഷേധിക്കപ്പെട്ടിരിക്കുന്നത്. ഇക്കാര്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇതു സംബന്ധിച്ചു മുഖ്യ മന്ത്രിക്കു കത്തയച്ചതായും നേതാക്കൾ അറിയിച്ചു.

Next Story

RELATED STORIES

Share it