- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരേ പന്തലില്‍ സഹോദരിമാരെ വിവാഹം ചെയ്തു; പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തതിന് വരന്‍ അറസ്റ്റില്‍

ബംഗളൂരു: സഹോദരിമാരായ പെണ്‍കുട്ടികളെ ഒരേ പന്തലില്‍ വെച്ച് വിവാഹം ചെയ്ത വരന്‍ അറസ്റ്റില്‍. ഒരേ പന്തലില്‍ സഹോദരിമാരായ ലളിതയെയും സുപ്രിയയെയും വിവാഹം ചെയ്ത് വരന്‍ ഉമാപതിയെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതാണ് ഉമാപതിയുടെ അറസ്റ്റില്‍ കലാശിച്ചത്.
മെയ് ഏഴിന് കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഉമാപതിയുടെ ബന്ധുകൂടിയായ ലളിതയുമായുള്ള വിവാഹമാണ് ആദ്യം ഇരു കുടുംബങ്ങളുംതമ്മില്‍ നിശ്ചയിച്ചത്. എന്നാല്‍ തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന വധുവായ ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയക്ക് സംസാര ശേഷി ഇല്ലാത്തതിനാല്‍ ലളിതയോടൊപ്പമായിരുന്നു സുപ്രിയ മുഴുവന്‍ സമയവും. ഈ ആത്മബന്ധം മൂലമാണ് ഉമാപതിയോട് സുപ്രിയയെ കൂടി വിവാഹം കഴിക്കാന്‍ ലളിത ആവശ്യപ്പെടുന്നത്.
ലളിതയുടെ ആവശ്യം വീട്ടില്‍ പറഞ്ഞതോടെ ഇരുവീട്ടുകാരും വിവാഹത്തിന് സമ്മതം നല്‍കി. ശേഷം മെയ് ഏഴിന് ലളിതയെയും സുപ്രിയയെയും ഉമാപതി ഒരേ പന്തലില്‍ വെച്ച് ഒരുമിച്ച് വിവാഹം കഴിച്ചു. ഇതിനുപിന്നാലെ കല്യാണത്തിന്റെ വീഡിയോ വൈറലായതോടെ ഉമാപതിയെ പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹ സമയം വധുവില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്. സുപ്രിയയുടെ പിതാവ് നാഗരാജപ്പ വിവാഹം കഴിച്ചതും സഹോദരിമാരെയായിരുന്നു. റാണിയമ്മയെയും സുബ്ബമ്മയെയും, അതില്‍ ഒരാള്‍ സംസാര ശേഷി ഇല്ലാത്തയാളും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















