Latest News

കടല്‍ ഭിത്തിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം; ദുരിതബാധിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ

കടല്‍ ഭിത്തിക്കായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം; ദുരിതബാധിതര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
X

പൊന്നാനി: പെട്ടെന്നുണ്ടായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പൊന്നാനി തീരദേശത്ത് വ്യാപകനാശം നഷ്ടം സംഭവിച്ചു. കഴിഞ്ഞ 15 വര്‍ഷമായി തുടര്‍ച്ചയായി എംഎല്‍എ സ്ഥാനം വഹിച്ചിരുന്ന ഇടതുപക്ഷത്തിന്റെ പിടിപ്പുകേടാണ് പൊന്നാനി തീരദേശത്തെ കടല്‍ഭിത്തി തകര്‍ന്നു തരിപ്പണമാകാന്‍ കാരണം. സുരക്ഷിതമായ കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് എസ്ഡിപിഐ പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റി നിയുക്ത എംഎല്‍എ പി നന്ദകുമാറിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദുരിതബാധിര്‍ക്ക് അടിയന്തര സാമ്പത്തിക സഹായം എത്രയും പെട്ടെന്ന് ലഭ്യമാക്കമെന്നും അഭ്യര്‍ത്ഥിച്ചു.

കടലിന്റെ അമ്പത് മീറ്ററിനടുത്ത് താമസിക്കുന്നവര്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയം പാര്‍ട്ടിവിവേചനം കാണിക്കാതെ അര്‍ഹരായവര്‍ക്ക് നല്‍കാന്‍ ഇനിയും വൈകരുത്.

കൊവിഡ്, പ്രകൃതി ക്ഷോഭം തുടങ്ങിയ വിപത്തുകളെ നേരിടുന്നതിന് വേണ്ടി എസ്ഡിപിഐ വളണ്ടിയര്‍ ടീം സജ്ജമാണ്. സര്‍ക്കാര്‍ സംവിധാനം ആവശ്യപ്പെട്ടാല്‍ വളണ്ടിയര്‍ ടീമിനെ നല്‍കാനും തയ്യാറാണെന്ന് ഈ അവസരത്തില്‍ അറിയിക്കുന്നു.

ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ തീരദേശത്ത് സേവനം പ്രവര്‍ത്തനങ്ങള്‍ക്ക് എസ്ഡിപിഐ നേതാക്കളായ അജ്മല്‍, ബാദുഷ, ഹംസ ചുങ്കത്ത്, ഹാരിസ് പള്ളിപ്പടി, എം മുത്തലിബ്, ഉബൈദ്, ഫൈസല്‍, സക്കീര്‍ പി.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it