Latest News

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം; അറ്റന്‍ന്റര്‍ പിടിയില്‍

പെരിന്തല്‍മണ്ണയില്‍ കൊവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം; അറ്റന്‍ന്റര്‍ പിടിയില്‍
X

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്‌കാനിങ്ങിനായി കൊണ്ടുപോകും വഴിയാണ് സ്വകാര്യ ആശുപത്രിയിലെ അറ്റന്‍ഡര്‍ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോള്‍ ശങ്കരമംഗലത്ത് വീട്ടില്‍ പ്രശാന്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലായിരുന്നു 38കാരിയായ വണ്ടൂര്‍ സ്വദേശിനി. ഏപ്രില്‍ 27ന് പുലര്‍ച്ചെ ഇവരെ ആശുപത്രിയില്‍നിന്ന് പുറത്തേക്ക് സ്‌കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്.

പ്രശാന്തിനെ പോലിസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് പോലിസ് നല്‍കുന്ന വിവരം. കൊവിഡ് ബാധയെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അതിനാല്‍ സംഭവസമയത്ത് അവര്‍ക്ക് പ്രതികരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. ചികിത്സ കഴിഞ്ഞ് വണ്ടൂരിലെ വീട്ടിലെത്തിയ ശേഷം വീണ്ടും ഡോക്ടറെ കാണാന്‍ പോയിരുന്നു. ആ സമയത്ത് യുവതി സംഭവത്തെ കുറിച്ച് ഡോക്ടറോടു പറയുകയായിരുന്നു. തുടര്‍ന്ന് ഡോക്ടര്‍ പോലിസിനെ വിവരം അറിയിച്ചു. വണ്ടൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പെരിന്തല്‍മണ്ണ പോലിസിന് കൈമാറി.

Next Story

RELATED STORIES

Share it