Latest News

ബി വി ശ്രീനിവാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ

ബി വി ശ്രീനിവാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ബി.വി. ശ്രീനിവാസിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് രാഹുല്‍ ദേശീയ അധ്യക്ഷന് പിന്തുണ അറിയിച്ചു രംഗത്തെത്തിയത്. ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ശ്രീനിവാസ്​ 'സർക്കാർവിരുദ്ധ' പ്രവർത്തനമാണ്​ നടത്തുന്നതെന്നും അദ്ദേഹത്തെ ചോദ്യം ചെയ്യുക മാത്രമല്ല, തൂക്കിക്കൊല്ലുകയും വേണമെന്ന്​ പരിഹാസപൂർവ്വം രാഹുൽ ഫേസ്​ബുക്കിൽ കുറിച്ചു.മോദി സർക്കാർ കോവിഡ് കാലത്ത് വിസ്റ്റ പണിയിൽ ശ്രദ്ധിക്കുമ്പോൾ, ശ്രീനിവാസ് കോവിഡ് ബാധിച്ച ആളുകൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുക എന്ന 'സർക്കാർ വിരുദ്ധ' പ്രവർത്തനമാണ്​ നടത്തുന്നത്', ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനെ പരിഹസിച്ച്​ രാഹുൽ എഴുതി.

Next Story

RELATED STORIES

Share it