Latest News

ചാവക്കാട് തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം: ആളുകളെ മാറ്റി താമസിപ്പിച്ചു

ചാവക്കാട് തീരദേശ മേഖലകളില്‍ കടല്‍ക്ഷോഭം: ആളുകളെ മാറ്റി താമസിപ്പിച്ചു
X

തൃശൂര്‍: കടപ്പുറം പഞ്ചായത്തിലെ തീരമേഖലയിലും ചാവക്കാട് പുത്തന്‍കടപ്പുറത്തും കടല്‍ ക്ഷോഭം രൂക്ഷം. കടപ്പുറം പഞ്ചായത്തില്‍ അഴിമുഖം മുതല്‍ ലൈറ്റ് ഹൗസ് വരെയുള്ള മേഖലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പോലിസിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹായത്തോടെ തീരമേഖലയിലെ കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കടപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ഇവര്‍ക്കുള്ള ക്യാംപ് ഒരുക്കിയിട്ടുള്ളത്.

പുത്തന്‍കടപ്പുറം മേഖലയില്‍ കടലേറ്റം ഉണ്ടെങ്കിലും നിലവില്‍ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യമില്ല. അത്യാവശ്യ ഘട്ടം വന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് പറഞ്ഞു. നിലവില്‍ ഉപ്പുവെള്ളം കയറി കുടിവെള്ള പ്രശ്‌നം നേരിടുന്ന 28, 32 എന്നീ വാര്‍ഡുകളിലെ വീടുകള്‍ക്ക് നഗരസഭ കുടിവെള്ളം എത്തിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ചാവക്കാട് പോലിസ്, കോസ്റ്റല്‍ പോലിസ് എന്നിവരുടെ സഹായത്തോടെ ജനങ്ങള്‍ക്ക് മാറി താമസിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന നടത്തി.

Next Story

RELATED STORIES

Share it