- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വാടകക്ക് വീട് എടുത്ത് മയക്കു മരുന്ന് വില്‍പ്പന; ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: വാടകക്ക് വീട് എടുത്ത് മയക്കു മരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവാവ് ഏഴര കിലോ കഞ്ചാവുമായി അറസ്റ്റില്‍. പെരിങ്ങാടി സ്വദേശി എന്‍ കെ അശ്മീര്‍ (29) ആണ് അറസ്റ്റിലായത്. എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ടീമും , കണ്ണൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ ഷാഡോ ടീമും , എക്‌സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒന്നരമാസക്കാലമായി ഇയാള്‍ ചൊക്ലി കാത്തിരത്തിന്‍ കീഴില്‍ വാടക വീട് കേന്ദ്രീകരിച്ച് മയക്കു മരുന്ന് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെ എക്‌സൈസ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പുറത്ത് നിന്ന് കഞ്ചാവും മറ്റ് മയക്കു മരുന്നുകളും കടത്തിക്കൊണ്ടുവന്ന് ജില്ലയിലെ പ്രധാന ചെറുകിട കച്ചവടക്കാര്‍ക്ക് മയക്കു മരുന്ന് എത്തിച്ചു വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എക്‌സൈസ് നിരീക്ഷണം ശക്തമാക്കിയതോടെ കിലോക്കണക്കിന് കഞ്ചാവും മയക്കുമരുന്നുകളും എത്തിച്ച് വന്‍തുക ലാഭത്തിലാണ് വില്‍പ്പന നടത്തുന്നത്.
ഇയാളെ ചോദ്യം ചെയ്തതില്‍ കഞ്ചാവു കടത്തിലെ പ്രധാന കണ്ണികളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രിവന്റീവ് ഓഫിസര്‍ കെ ശശി കുമാര്‍, കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ പി ജലീഷ്, എം കെ പ്രസന്ന, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ജിനേഷ് നരിക്കോടന്‍, യു സ്മിനീഷ്, ഡെപ്യൂട്ടി എക്‌സൈസ് ഷാഡോ ടീമംഗങ്ങളായ കെ ബിനീഷ്, സി കെ സജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. തുടര്‍ നടപടികള്‍ വടകര നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ കോടതിയില്‍ നടക്കും. കൊവിഡ് 19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മദ്യ-മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അന്‍സാരി ബീഗു അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















