Latest News

കൂട്ടായിയില്‍ കടലാക്രമണം

കൂട്ടായിയില്‍ കടലാക്രമണം
X

കൂട്ടായി: മംഗലം പഞ്ചായത്തിലെ തീരദേശമേഖലയില്‍ കടലാക്രമണത്തില്‍ വന്‍ നാശനഷ്ടം. ആശാന്‍പടി മുതല്‍ കൂട്ടായി വാടിക്കല്‍ വരെയുള്ള ഭാഗങ്ങളില്‍ കരയിലേക്ക് വെള്ളം കയറി. തെങ്ങുകള്‍ കടപുഴകി വീണു. കൂടുതല്‍ വെള്ളം കയറാതിരിക്കാന്‍ നാട്ടുകാര്‍ താല്‍ക്കാലിക ബണ്ട് കെട്ടുന്നുണ്ട്.

കടലാക്രണ പ്രദേശങ്ങളില്‍ മംഗലം പഞ്ചായത്ത് പ്രസിഡണ്ടും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി പി കുഞ്ഞുട്ടി, പഞ്ചായത്തംഗങ്ങളായ ഷെബീബ്, ഇസ്മാഈല്‍ പട്ടത്ത്, സൈനുല്‍ ആബിദ്, ഇ സെമീന, നഫീസ മോള്‍, സെക്രട്ടറി

ഗോപീകൃഷ്ണ, വില്ലേജ് അസിസ്റ്റന്റ് വിനോദ് എന്നിവര്‍ അനുഗമിച്ചു.

Next Story

RELATED STORIES

Share it