Latest News

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ധീരവനിത; ഗൗരിയമ്മയുടെ നിര്യാണത്തില്‍ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ അനുശോചിച്ചു

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ധീരവനിത; ഗൗരിയമ്മയുടെ നിര്യാണത്തില്‍ സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ അനുശോചിച്ചു
X

തിരുവനന്തപുരം: അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയും നിയമ നിര്‍മ്മാണങ്ങളിലൂടെയും

കേരളീയ സമൂഹത്തെ ഏറെ സ്വാധീനിച്ച ധീര വനിതയാണ് അന്തരിച്ച കെ ആര്‍ ഗൗരിയമ്മയെന്ന് സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍.

ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കാനുള്ള നിയമത്തെ കുഴിച്ചു മൂടുന്ന ഭേദഗതിക്കായി ഭരണ പ്രതിപക്ഷത്തെ മറ്റ് മുഴുവന്‍ എംഎല്‍എമാരും ഒന്നിച്ചപ്പോഴും തനിച്ചു നിന്നെതിര്‍ത്തതിലടക്കം കാണിച്ച മര്‍ദ്ദിത ജനതയോടുള്ള വീറുറ്റ കൂറാണ് ഗൗരിയമ്മയെ കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നത്.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം കേരളത്തിന്റെ സ്വന്തമായ സ. ഗൗരിയമ്മക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും സിപിഐ(എംഎല്‍) റെഡ്സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it