Latest News

കെ ആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ ഇതിഹാസം: വെല്‍ഫെയര്‍ പാര്‍ട്ടി

കെ ആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിലെ ഇതിഹാസം: വെല്‍ഫെയര്‍ പാര്‍ട്ടി
X

കോഴിക്കോട്: കേരള രാഷ്ട്രീയത്തിലെ ഇതിഹാസ തുല്യയായിരുന്നു കെ ആര്‍ ഗൗരിയമ്മയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളം കണ്ട ഒന്നാമത്തെ സ്ത്രീ വ്യക്തിത്വമായിരുന്നു. ആഴമേറിയ രാഷ്ട്രീയ കാഴ്ചപ്പാടിന്റെ ഉടമ. 1999 ലെ ആദിവാസി വിരുദ്ധമായ ഭൂ നിയമത്തെ ഏകയായി നിയമസഭയില്‍ എതിര്‍ത്തത് അവരുടെ വേറിട്ട പോരാട്ട ജീവിതത്തെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്.

മികച്ച ഭരണാധികാരി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും അതുല്യ പ്രതിഭാസമായിരുന്നു ഗൗരിയമ്മ. അവരുടെ വിയോഗം കേരളത്തിന് തീരാനഷ്ടമാണ്. ഗൗരിയമ്മയുടെ വിയോഗത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ ബന്ധുമിത്രാദികളുടെയും രാഷ്ട്രീയ അനുയായികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

Next Story

RELATED STORIES

Share it