Latest News

മണിയൂരിൽ കൊവിഡ് വ്യാപനത്തിനിടയിൽ ഡെങ്കിപ്പനിയും; പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി

മണിയൂരിൽ കൊവിഡ് വ്യാപനത്തിനിടയിൽ ഡെങ്കിപ്പനിയും; പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി
X

പയ്യോളി: മണിയൂരിൽ കൊവിഡ് വ്യാപനത്തിനിടയിൽ ഡെങ്കിപ്പനിയും.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊവിഡ് 19ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30നും50 ശതമാനത്തിനുമിടയിലെത്തിയത് ഭീതി പരത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനിടയിൽ ആരോഗ്യ പ്രവർത്തകർക്ക് വെല്ലുവിളിയായി ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടിവരികയാണ്. പഞ്ചായത്തിലെ18-ാം വാർഡിൽ11പേർക്കും 20 -ാം വാർഡിൽ രണ്ട് പേർക്കും മൂന്നിൽ ഒരാൾക്കുമാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ ഡെങ്കിപ്പനി ബാധയുണ്ടായത്. ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളിൽ ജനപ്രതിനിധികൾ,ആരോഗ്യ വകുപ്പ് ജീവനക്കാർ,ആശ, കുടുബശ്രീ പ്രവർത്തകർ എന്നിവർ ഉൾപ്പെട്ട സംഘം വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണം,കൊതുകിന്റെ സാന്ദ്രതാ പഠനം,വീടിനകത്ത് മരുന്ന് തളിക്കൽ,കൊതുക് നശീകരണത്തിന് ഫോഗിംഗ് , ബോധവൽക്കരണ നോട്ടീസ് വിതരണം എന്നിവ നടത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമ പഞ്ചായത്തംഗം പി.ടി ശോഭന,എച്ച്.ഐ കെ.കെ ബാബു, ഇൻസ്പെക്ടർമാരായ സി.കെ ഷിൻന്ദു, കെ.രാജേഷ്, വി.എസ് റെജി, അമൃത എന്നിവർ നേതൃത്വം നൽകി.ലോക്ഡൗൺ കാലഘട്ടത്തിൽ കുടുംബ സമേതം എല്ലാവരും വീട്ടിലുള്ള സാഹചര്യത്തിൽ വീടും പരിസരവും വൃത്തിയാക്കി,കൊതുക് മുട്ടയിട്ട് വളരുവാനുള്ള സാഹചര്യം ഒഴിവാക്കിയില്ലെങ്കിൽ, കൊവിഡ് വൈറസ് ബാധയ്ക്കൊപ്പം ഡെങ്കി വൈറസ് ബാധയുണ്ടായാൽ അപകട സാധ്യത വളരെ കൂടുതലാണെന്നും, ആയതിനാൽ ഉറവിട നശീകരണത്തിൽ പൊതു സമൂഹം അതീവ ജാഗ്രത കാണിക്കണമെന്ന് ഡോ: രാജേഷ് ശ്രീധരൻ (മെഡിക്കൽ ഓഫീസർ ) കെ.കെ. ബാബു (ഹെൽത്ത് ഇൻസ്പെക്ടർ ) എന്നിവർ അഭ്യർത്ഥിച്ചു.

Next Story

RELATED STORIES

Share it