Latest News

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സജ്ജമായി

ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ സജ്ജമായി
X

മലപ്പുറം: മലപ്പുറം ജില്ലയിലെ ഏഴ് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനു കീഴിലായി 18 വനിതകള്‍ ഉള്‍പ്പെടെ 150 സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ വെച്ച് പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി കേരളത്തിലെ14 സ്‌റ്റേഷനുകള്‍ക്കും ഒരേ സമയം പാസിംഗ് ഔട്ട് പരേഡ് സ്വീകരിച്ചു കൊണ്ട്‌സിവില്‍ ഡിഫന്‍സ് അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ചു. ദുരന്തമേഖലകളിലും അപകടങ്ങളിലും രക്ഷാപ്രവര്‍ത്തനം. ഫസ്റ്റ് എയിഡ്, ജലാശയങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഫയര്‍ഫോഴ്‌സിന്റെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പരിശീലനം ഉള്‍പ്പെടെ സിവില്‍ഡിഫന്‍സ് അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇനി ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സിവില്‍ ഡിഫന്‍സ് അംഗങ്ങളും സജ്ജമായി. മഞ്ചേരി കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനലില്‍ നടന്ന പാസിംഗ് ഔട്ടില്‍ അഡ്വ: എം ഉമ്മര്‍ എംഎല്‍എ, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ എസ് അജ്ഞു, ഡിവൈഎസ്പി ദേവദാസ്, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ മൂസ വടക്കേതില്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിഎം സുബൈദ, വൈസ്‌ചെയര്‍പേഴ്‌സണ്‍ അഡ്വ: ബീന ജോസഫ് പങ്കെടുത്തു.

Next Story

RELATED STORIES

Share it