Latest News

ഇന്‍ഡോറിലെ ജയിലിലും കൊവിഡ് ബാധ; രോഗം സ്ഥിരീകരിച്ചത് 6 പേര്‍ക്ക്

ഇന്‍ഡോറിലെ ജയിലിലും കൊവിഡ് ബാധ; രോഗം സ്ഥിരീകരിച്ചത് 6 പേര്‍ക്ക്
X

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ സെന്‍ട്രല്‍ ജയിലില്‍ ആറ് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ജയില്‍ ഡപ്യൂട്ടി സൂപ്രണ്ട് ലക്ഷ്മണ്‍ സിങ് ഭദോറിയയാണ് വിവരം പുറത്തുവിട്ടത്.

''ഇതുവരെ ആറ് തടവുകാര്‍ക്ക് കൊവിഡ്-19 സ്ഥിരീകതരിച്ചു. ചന്ദന്‍ നഗറില്‍ പോലിസുകാര്‍ക്കെതിരേ കല്ലെറിഞ്ഞ ആളും അയാളുടെ മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.'' ലക്ഷ്മണ്‍ സിങ് പറഞ്ഞു. പിന്നീട് അവര്‍ക്കൊപ്പം താമസിച്ചിരുന്നവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഇതുവരെ ആറ് പേര്‍ക്കാണ് രോഗബാധയുള്ളത്. അവരെ എംആര്‍ടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗബാധയുടെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ ജയിലിലെ 250 പേര മറ്റൊരു താല്‍ക്കാലിക ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്നലെ വരെ നാല് ജയില്‍ ഉദ്യോഗസ്ഥരുടെയും ഒരു തടവുകാരന്റെ പരിശോധനാഫലം വന്നിട്ടുണ്ട്. എല്ലാവരും നെഗറ്റീവ് ആണ്. 20 തടവുകാരുടെയും 29 ജയില്‍ ഉദ്യോഗസ്ഥരുടെയും ഫലം ലഭിക്കാനുണ്ട്.

മധ്യപ്രദേശില്‍ ഇതുവരെ 1552 കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it