Latest News

കോഴിക്കോട് ജില്ലയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ജനുവരി 4 വരെ തുടരും

കോഴിക്കോട് ജില്ലയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണം; ജനുവരി 4 വരെ തുടരും
X

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നിട്ടില്ലാത്ത സാഹചര്യത്തിലും ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലും പുതുവത്സര വേളയില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു. ജില്ലയില്‍ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്.

പുതുവത്സരാഘോഷങ്ങളില്‍ ജനങ്ങള്‍ തിങ്ങിനിറയുന്നതു കൂടുതല്‍ പേരിലേക്ക് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം. ബീച്ചുകളിലും പൊതുസ്ഥലങ്ങളിലും പുതുവത്സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും.

ഡിസംബര്‍ 31 മുതല്‍ ജനുവരി 4 വരെ എല്ലാ ബീച്ചുകളിലും വൈകുന്നേരം 6 മാണി വരെ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. വൈകുന്നേരം 6 മണിക്ക് ശേഷംബീച്ചിലേക്കും പരിസരത്തേക്കും പ്രവേശനം വിലക്കും.

ബീച്ചില്‍ എത്തുന്നവര്‍ വൈകുന്നേരം 7 മണിക്കു മുന്‍പായി ബീച്ച് വിട്ടു പോകേണ്ടതാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘി ക്കുന്നവര്‍ക്കും മാസ്‌ക് ധരിക്കാതിരിക്കുന്നവര്‍ക്കു മെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.

Next Story

RELATED STORIES

Share it