Latest News

നീറ്റ് ഭീതി: തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത് 11 വിദ്യാര്‍ത്ഥികള്‍; നീറ്റ് പരീക്ഷ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ലോക്‌സഭാ കാമ്പസില്‍ ഡിഎംകെ നേതാക്കളുടെ പ്രതിഷേധം

നീറ്റ് ഭീതി: തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്തത് 11 വിദ്യാര്‍ത്ഥികള്‍; നീറ്റ് പരീക്ഷ അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ലോക്‌സഭാ കാമ്പസില്‍  ഡിഎംകെ നേതാക്കളുടെ പ്രതിഷേധം
X

ന്യൂല്‍ഡഹി: ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് എടുത്തുകളയണമെന്നാവശ്യപ്പെട്ട് ലോക്‌സഭയിലെ ഡിഎംകെ നേതാക്കള്‍ പ്രതിഷേധത്തിന്റെ പാതയില്‍. ഗ്രാമീണമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പോലുള്ള പരീക്ഷയില്‍ സ്വകാര്യ പരിശീലനത്തിന്റെ അഭാവത്താല്‍ വിജയിക്കാനാവുന്നില്ലെന്നും ഇത് കുട്ടികള്‍ക്കിടയില്‍ പരീക്ഷാഭീതിക്ക് കാരണമാവുന്നുവെന്നും എംപിമാര്‍ ആരോപിച്ചു. പണക്കാരായ കുട്ടികള്‍ സ്വകാര്യ പരിശീലനത്തോടെ പരീക്ഷയില്‍ വിജയിക്കുമ്പോള്‍ ദരിദ്ര ഗ്രാമീണ വിദ്യാര്‍ത്ഥികള്‍ തോറ്റുപോകുന്നു. യോഗ്യതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങുന്ന ഇത്തരം കുട്ടികള്‍ക്ക് സ്വകാര്യപരിശീലനം ലഭിക്കാത്തതിനാല്‍ നഗരങ്ങളിലെ കുട്ടികളോട് മത്സരിക്കാനാവുന്നില്ല. ഇത് അവസാനിപ്പിക്കാനാവശ്യപ്പെട്ടാണ് എംപിമാരുടെ പ്രതിഷേധം.

നീറ്റ് നിരോധിക്കുക, തമിഴ്‌നാടിനെ രക്ഷിക്കുക എന്ന് എഴുതിയ മാസ്‌കുകള്‍ ധിരിച്ചെത്തിയ എംപിമാര്‍ പാര്‍ലമെന്റിലെ മഹാത്മാഗാന്ധി പ്രതിമക്കു മുന്നില്‍ പ്രതിഷേധവുമായി ഒത്തുകൂടി. ഡിഎംകെ നേതാക്കളായ ടി ആര്‍ ബാലു, തിരിച്ചിശിവ, കനിമൊഴി എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

നീറ്റ് പരീക്ഷയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന പ്രവണത ലോക്‌സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡിഎംകെയും സിപിഎമ്മും നോട്ടിസ് നല്‍കിയിട്ടുണ്ട്.

നീറ്റ് പരീക്ഷാഭീതിയില്‍ ഇതുവരെ രാജ്യത്ത് 12 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ മാത്രം 11 വിദ്യാര്‍ത്ഥികളും ആത്മഹത്യ ചെയ്തു.

Next Story

RELATED STORIES

Share it