Latest News

ശബരിമല നട തുറന്നശേഷം ഇതുവരെ ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തോളം തീര്‍ത്ഥാടകര്‍

ശബരിമല നട തുറന്നശേഷം ഇതുവരെ ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തോളം തീര്‍ത്ഥാടകര്‍
X

പത്തനംതിട്ട: നവംബര്‍ 16 ന് ശബരിമല നട തുറന്നശേഷം ഇതുവരെ ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തോളം തീര്‍ത്ഥാടകര്‍. ഇന്നലെ മാത്രം 4,94,151 തീര്‍ത്ഥാടകരാണ് സന്നിധാനത്ത് എത്തിയത്. സോപാനം, മാളികപ്പുറം, ഭസ്മക്കുളം, നടപ്പന്തല്‍, ശരംകുത്തി, മരക്കൂട്ടം, പാണ്ടിത്താവളം, കെഎസ്ഇബി, കൊപ്രാക്കളം എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഫോഴ്‌സിന്റെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

സന്നിധാനത്തെ ഹോട്ടലുകള്‍, അപ്പം, അരവണ കൗണ്ടര്‍,പ്ലാന്റ്, ശര്‍ക്കര ഗോഡൗണ്‍, കൊപ്രാക്കളം, വെടിപ്പുര തുടങ്ങി അപകട സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും തീര്‍ഥാടനം ആരംഭിച്ചതു മുതല്‍ നിരന്തരമായ ഫയര്‍ ഓഡിറ്റിങ് നടത്തി വരുന്നുണ്ടെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ എസ് സൂരജ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇവിടെ സംഘം പ്രവര്‍ത്തിക്കുന്നത്. സന്നിധാനത്ത് ഉള്‍പ്പടെ അടിയന്തര വൈദ്യസഹായം നല്‍കാന്‍ വകുപ്പ് പൂര്‍ണ സജ്ജമാണ്. ഓരോ പോയിന്റിലും സ്ട്രക്ചര്‍, സ്പൈന്‍ ബോര്‍ഡ് എന്നിവ കരുതിയിട്ടുണ്ട്. സഹായത്തിനായി 30 സിവില്‍ ഡിഫന്‍സ് വാളണ്ടിയേഴ്‌സിന്റെ സേവനവും ഒരുക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it