Latest News

അബ്ദുറഹ്‌മാന്‍ മൗലവിയുടെ മരണത്തില്‍ എന്‍സിഎച്ആര്‍ഒ അനുശോചിച്ചു

അബ്ദുറഹ്‌മാന്‍ മൗലവിയുടെ മരണത്തില്‍ എന്‍സിഎച്ആര്‍ഒ അനുശോചിച്ചു
X

മലപ്പുറം: മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ മുന്‍ സംസ്ഥാന സമിതി അംഗവും മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും നിലമ്പൂര്‍ താലൂക്ക് പ്രസിഡണ്ടും ആയിരുന്ന പി എ അബ്ദുറഹ്‌മാന്‍ മൗലവിയുടെ നിര്യാണത്തില്‍ എന്‍സിഎച്ആര്‍ഒ മലപ്പുറം ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. ജില്ലയിലെ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ച വലിയ മനുഷ്യനായിരുന്നു അബ്ദുറഹ്‌മാന്‍ മൗലവി എന്ന് യോഗം വിലയിരുത്തി.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് പി.വി മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം കെ പി ഒ റഹ്‌മത്തുല്ല യോഗം ഉദ്ഘാടനം ചെയ്തു. അഡ്വക്കറ്റ് സാദിഖ് നടുത്തൊടി, ഷബീറലി, അബ്ദുള്ളക്കുട്ടി വൈലത്തൂര്‍, ശരീഫ് നടുത്തൊടി, കോയ തലകാപ്പ്, പി അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു

Next Story

RELATED STORIES

Share it