നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചു
തിരുവനന്തപുരം: സംവിധായിക നയന സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച അന്വേഷണ സംഘം വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം പോലിസില്‍നിന്നും അംഗങ്ങളെ ഉള്‍പ്പെടുത്തി. 13 പേരാണ് സംഘത്തിലുള്ളത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് എസ്പി എസ് മധുസൂദനന് സംഘത്തലവനായി തുടരും. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂനിറ്റ് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്.
ഇതുസംബന്ധിച്ച് ഡിജിപി അനില്‍കാന്ത് ഉത്തരവിറക്കി. ഡിവൈഎസ്പി ആര് പ്രതാപന് നായര്‍, ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍മാരായ എച്ച് അനില്‍കുമാര്‍, പി ഐ മുബാറക്, എസ്ഐമാരായ ശരത് കുമാര്‍, കെ മണിക്കുട്ടന്, ഡിറ്റക്റ്റീവ് എസ്ഐ കെ ജെ രതീഷ്, എഎസ്ഐമാരായ ടി രാജ് കിഷോര്‍, കെ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ അര്‍ഷ ഡേവിഡ്, എ അനില്‍കുമാര്‍, ക്രിസ്റ്റഫര്‍ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.
RELATED STORIES
റഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMTയുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTവൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT