Latest News

ഇമ്രാന്‍ഖാനെ സിംഹമെന്ന് വിശേഷിപ്പിച്ച് സിദ്ദു; എവിടെ നമ്മുടെ സിദ്ദുവെന്ന് ഇമ്രാന്‍ഖാന്‍

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോദ് സിങ് സിദ്ദുവും ഇമ്രാന്‍ഖാനും തമ്മിലുള്ള ഹൃദയബന്ധമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഇമ്രാന്‍ഖാനെ സിംഹമെന്ന് വിശേഷിപ്പിച്ച് സിദ്ദു; എവിടെ നമ്മുടെ സിദ്ദുവെന്ന് ഇമ്രാന്‍ഖാന്‍
X

കര്‍ത്താര്‍പൂര്‍: പാകിസ്താനിലെ കര്‍ത്താര്‍പൂര്‍ ഇടനാഴികയുടെ ഉദ്ഘാടനം രാജ്യാതിര്‍ത്തികള്‍ കടന്ന സ്‌നേഹപ്രകടനത്തിന്റെയും വേദിയായി. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവ്‌ജ്യോദ് സിങ് സിദ്ദുവും ഇമ്രാന്‍ഖാനും തമ്മിലുള്ള ഹൃദയബന്ധമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.


ഇന്ത്യയിലെ ഗുരുദാസ്പൂരിനെയും പാകിസ്താനിലെ കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് കര്‍ത്താര്‍പൂര്‍ കോറിഡോര്‍. ഈ മാസം നവംബര്‍ 12 ന് ആരംഭിക്കുന്ന ഗുരുനാനാക്ക് ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന തീര്‍ത്ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനായി നിര്‍മ്മിച്ച കോറിഡോറിന്റെ ഉദ്ഘാടന ചടങ്ങള്‍ക്കെത്തിയതായിരുന്ന സിദ്ദു. 14 കോടി സിക്കുകാരുടെ വികാരങ്ങളെ ബഹുമാനിച്ചതിന് സിദ്ദു, തന്റെ പഴയ സുഹൃത്തിനെ അഭിനന്ദിച്ചു. സിക്കുകാര്‍ക്ക് ഈ സ്‌നേഹം മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.


ഉദ്ഘാടന സമ്മേളനത്തിന് പുറപ്പെടുന്ന ബസില്‍ വച്ച് ഇമ്രാന്‍ ഖാന്‍ തന്റെ സഹായിയുമായി നടത്തുന്ന സംഭാഷണമാണ് മറ്റൊരു വൈറല്‍ വീഡിയോ. 'എവിടെ നമ്മുടെ സിദ്ദു. അദ്ദേഹം വന്നില്ലേ?' എന്നാണ് ഇമ്രാന്‍ ചോദിക്കുന്നത്.

കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബര്‍ സാഹിബ് തീര്‍ത്ഥാടവും ഗുരുനാനാക്കിന്റെ 550 ാം ജന്മവാര്‍ഷികവും ഈ നവംബര്‍ 12 നാണ് ആരംഭിക്കുന്നത്. ആഘോഷ പരിപാടികള്‍ ഒരു വര്‍ഷം മുഴുവന്‍ നീണ്ട് നില്‍ക്കും. ഒരു ദിവസം അയ്യായിരം തീര്‍ത്ഥാടകര്‍ക്കാണ് അനുമതി. ഗുരുദ്വാര ദര്‍ബാര്‍ സാഹിബിനെയും ഗുര്‍ദാസ്പൂരിലെ ദേര ബാബ നാനാകിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി ഒമ്പതാം തിയ്യതിയാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുന്നത്. സിഖ് മതസ്ഥാപകനായ ഗുരുനാനാക്കിനെ അടക്കം ചെയ്തിട്ടുള്ളത് കര്‍ത്താര്‍പൂര്‍ ഗുരുദ്വാര ദര്‍ബാര്‍ സാഹിബിലാണ്.

Next Story

RELATED STORIES

Share it