Latest News

ഡ്രൈവിങ് പരിശീലനത്തിനിടെ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്

ഡ്രൈവിങ് പരിശീലനത്തിനിടെ കാര്‍ കിണറ്റിലേക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്ക്
X

മുംബൈ: ഡ്രൈവിങ് പരിശീലനത്തിനിടെ കാര്‍ കിണറ്റിലേക്കു മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് 25 അടി താഴ്ചയിലേയ്ക്കാണ് വീണത്. മഹാരാഷ്ട്രയിലെ വാസായിലാണ് സംഭവം.

ഫയര്‍ഫോഴ്‌സ് എത്തി ഏകദേശം അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറെയും സുഹൃത്തിനെയും രക്ഷപ്പെടുത്തി. അതേസമയം, രണ്ടു പേരും മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഡ്രൈവിങ് പരിശീലനത്തിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിനു കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു

Next Story

RELATED STORIES

Share it