Latest News

നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയായി

നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയായി
X

ന്യൂഡല്‍ഹി: നാഗാലാന്‍ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 21 സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയുമായി കോണ്‍ഗ്രസ്. ടി തോമസ് കന്‍യോഗ്, റോസി തോംസണ്‍, വി ലാഷു, എസ് കെ സംഗ്താം, എസ് അമിന്റോ ചിഷി ഉള്‍പ്പെടെയുള്ളവര്‍ ആദ്യപട്ടികയില്‍ ഇടംപിടിച്ചു.

കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ (സിഇസി)യാണ് സ്ഥാനാര്‍ഥികളെ തിരഞ്ഞെടുത്തതെന്ന് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് അറിയിച്ചു. നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുമായുള്ള സഖ്യത്തിലൂടെയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി 20 സീറ്റുകളില്‍ ജനവിധി തേടും. 40 സീറ്റുകളില്‍ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും. ഈ മാസം 27 നാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് രണ്ടിന്.

Next Story

RELATED STORIES

Share it