- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ വിറ്റ ലോറിക്ക് 83,000 നികുതി അടയ്ക്കാന്‍ എംവിഡി നോട്ടീസ്..!; ഒടുവില്‍ തടിയൂരി

കണ്ണൂര്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതില്‍ ക്ഷമ ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയിരുന്നത്. ഇല്ലാത്ത ലോറിക്കാണ് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് തെളിയിക്കാന്‍ രാജേഷിന് ഏറെ പണിപ്പെടേണ്ടി വന്നു. സ്വന്തം പേരിലുളള മിനിലോറിക്ക് 83,100 രൂപ നികുതിയടക്കണം. ഇല്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രാജേഷിന് കിട്ടുന്നത്. രാജേഷിന് ലോറിയുണ്ടായിരുന്നു. 2014ല്‍ മണല്‍ക്കടത്തിന് തളിപ്പറമ്പ് പോലിസ് പിടിച്ചെടുത്തു. കേസില്‍ രാജേഷ് പിഴയടച്ചു. ലോറിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് രാജേഷ് അറിഞ്ഞിട്ടില്ല. അപ്പോഴാണ് നികുതി അടയ്ക്കാത്തതിന് നോട്ടീസ്. ജപ്തി ഭീഷണിയുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. തളിപ്പറമ്പ് പോലിസില്‍ ആദ്യം അന്വേഷിച്ചു. പിന്നീട് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു. അപ്പോഴാണ് 2020ല്‍ ലോറി സര്‍ക്കാര്‍ ലേലം ചെയ്ത് പൊളിച്ചുവിറ്റെന്ന് അറിയുന്നത്. രാജേഷ് പരാതിപ്പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് പിന്‍വലിച്ചു ക്ഷമ ചോദിച്ചു.
RELATED STORIES
പൂനെയിലെ ഇന്ദ്രായനി പുഴയ്ക്ക് മുകളിലെ പാലം തകര്‍ന്നു; 20...
15 Jun 2025 11:11 AM GMTമണാലിയില്‍ സിപ് ലൈന്‍ യാത്രക്കിടെ പെണ്‍കുട്ടി വീണു; ഗുരുതര...
15 Jun 2025 11:01 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഹിന്ദുത്വരുടെ പ്രതിഷേധം: 167 ജീവനക്കാരെ പുറത്താക്കി ക്ഷേത്ര ട്രസ്റ്റ്; ...
15 Jun 2025 5:20 AM GMTഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; ഏഴുപേരെ കാണാതായി
15 Jun 2025 3:46 AM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMT