Latest News

കശ്മീരിലെ കൊലപാതകങ്ങള്‍: അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി

കശ്മീരിലെ കൊലപാതകങ്ങള്‍: അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: കശ്മീരില്‍ ആവര്‍ത്തിക്കുന്ന സായുധാക്രമണത്തിന്റെയും കൊലപാതകത്തിന്റെയും പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷേ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. നോര്‍ത്ത് ബ്ലോക്കില്‍വച്ചാണ് ഇരുവരും പരസ്പരം കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടുനിന്നു.

ജമ്മു കശ്മീരില്‍ രാജസ്ഥാനിലെ ഹനുമാന്‍ഗഢില്‍നിന്നുള്ള ബാങ്ക് ഉദ്യോഗസ്ഥനെ സായുധര്‍ ഇന്ന് വെടിവച്ച് കൊന്നിരുന്നു. കുല്‍ഗാം ജില്ലയിലെ അരേ മോഹന്‍പോറ ഗ്രാമത്തിലെ ഇലാഖാഹി ദേഹതി ബാങ്കിന്റെ കുല്‍ഗാം ബ്രാഞ്ചിലെ മാനേജര്‍ വിജയ് കുമാറാണ് മരിച്ചത്.

രണ്ടുദിവസം മുമ്പ് കുല്‍ഗാമിലെ ഗോപാല്‍പോര ഗ്രാമത്തിലെ സ്‌കൂള്‍ അധ്യാപിക സായുധരുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it