Latest News

സൗദിയില്‍ കൊലപാതകം നടത്തി നാലു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍

ദമ്മാം പട്ടണത്തില്‍ ഒരു സ്ട്രീറ്റില്‍ വെച്ച് സുദാനി പൗരനെ കുത്തി വീഴ്ത്തിയ ശേഷം വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സൗദിയില്‍ കൊലപാതകം നടത്തി നാലു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍
X

ദമ്മാം: കൊലപാതകം നടത്തി നാലു വര്‍ഷത്തിന് ശേഷം പ്രതികള്‍ പിടിയില്‍. 20 വയസ്സ് പ്രായക്കാരായ സൗദി പൗരന്‍മാരാണ് സുദാനി പൗരനെ കൊലപ്പെുത്തിയ കേസില്‍ പിടിയിലായത്. ദമ്മാം പട്ടണത്തില്‍ ഒരു സ്ട്രീറ്റില്‍ വെച്ച് സുദാനി പൗരനെ കുത്തി വീഴ്ത്തിയ ശേഷം വാഹനം ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുദാനിയുടെ വാഹനവുമായി കടന്നുകളയുകയുമായിരുന്നു.

സംഭവത്തിനു ശേഷം പ്രത്യേക സംഘം നടത്തിയ അന്യോഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. പ്രതികളെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പാസിക്യൂഷന് കൈമാറിയതായി കിഴക്കന്‍പ്രവിശ്യാ പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it