വധശ്രമക്കേസിലെ പ്രതി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍
BY APH3 Jun 2022 4:59 PM GMT

X
APH3 Jun 2022 4:59 PM GMT
മലപ്പുറം: വധശ്രമക്കേസിലെ പ്രതി എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍. പതിനാലുവര്‍ഷം മുമ്പ് കൂട്ടായി സ്വദേശിയെ ആക്രമിച്ച കേസില്‍ വിദേശത്തായിരുന്ന കൂട്ടായി സ്വദേശിയായ മരത്തിങ്ങല്‍ നജീബിനെ(45) ആണ് തിരൂര്‍ പോലിസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വെച്ച് പിടികൂടിയത്. കോടതിയില്‍ ഹാജരാകാതെ വിദേശത്തായിരുന്ന പ്രതിക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തിരൂര്‍ പോലിസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ഇന്നലെ രാവിലെ വിദേശത്തുനിന്നും എയര്‍പോര്‍ട്ടില്‍ എത്തിയ പ്രതിയെ എയര്‍പോര്‍ട്ട് അധികൃതര്‍ തടഞ്ഞു പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തിരൂര്‍ സിഐ ജിജോയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMTമണിപ്പൂരില്‍ വന്‍ ബാങ്ക് കവര്‍ച്ച; പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും...
1 Dec 2023 5:38 AM GMTമലയാള സിനിമയിലെ മുത്തശ്ശിക്ക് വിട; സുബ്ബലക്ഷ്മിയുടെ മൃതദേഹം ഇന്ന്...
1 Dec 2023 3:07 AM GMT