Latest News

മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി പ്രഖ്യാപിച്ചു

2000 - 2001 വര്‍ഷത്തില്‍ മലപ്പുറം ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.

മുജീബ് കാടേരിയെ മലപ്പുറം മുനിസിപ്പല്‍  ചെയര്‍മാനായി പ്രഖ്യാപിച്ചു
X

മലപ്പുറം: മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി യൂത്ത് ലീഗ് നേതാവ് മുജീബ് കാടേരിയെ മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായ മുജീബ് മുപ്പതാം വാര്‍ഡ് ആലത്തൂര്‍പ്പടിയില്‍ നിന്ന് 440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് മുജീബ് പൊതുരംഗത്ത് വന്നത്. 2000 - 2001 വര്‍ഷത്തില്‍ മലപ്പുറം ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. മലപ്പുറം ഗവ. കോളേജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം കൊല്ലം ടികെഎം എഞ്ചിനിയറിംഗ് കോളേജില്‍ നിന്നും എംബിഎ ബിരുദം പൂര്‍ത്തിയാക്കി.


പിതാവ് മലപ്പുറം മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാനായിരുന്ന കാടേരി അബ്ദുല്‍ അസീസും, മാതാവ് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി യുടെ സഹോദരി പരേതയായ ഇ ടി സഫിയയുമാണ്.




Next Story

RELATED STORIES

Share it