Latest News

ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പോലിസ് മൊഴിയെടുത്തു

ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ഹരിത നേതാക്കള്‍ക്കെതിരെ എംഎസ്എഫ് നേതാവിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം; പോലിസ് മൊഴിയെടുത്തു
X

കോഴിക്കോട്: എംഎസ്എഫ് നേതാവ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായുള്ള ഹരിത നേതാക്കളുടെ പരാതിയില്‍ പൊലീസ് മൊഴി രേഖപ്പെടുത്തി. ചെമങ്ങാട് എസ്എച്ച്ഒ അനിതാ കുമാരിയാണ് മൊഴി രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്. എംഎസ്എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നാണഅ പരാതി.


ഇതു സംബന്ധിച്ച് നിരവധി തവണ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേസിന്റെ തുടര്‍ നടപടികള്‍. കോഴിക്കോട് വെള്ളയില്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതി ചെമ്മങ്ങാട് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.




Next Story

RELATED STORIES

Share it