Latest News

പീഡനക്കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍

പീഡനക്കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍
X

കൊച്ചി: ലൈംഗിക പീഡന കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റിലായി. സിനിമാ നിര്‍മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. തൃശൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പോലിസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി 15 വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വയനാട്, മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നും 78,60,000 രൂപയും 80 പവന്‍ സ്വര്‍ണവും തട്ടിയെടുത്തുവെന്നും യുവതി പരാതിയില്‍ പറയുന്നു.

യുവതി പോലിസില്‍ പരാതി നല്‍കുമെന്നുവന്നതോടെ ഏഴു പോലിസ് സ്‌റ്റേഷന്‍ പരിധികളിലുള്ള സെഷന്‍സ് കോടതികളിലും കേരള ഹൈക്കോടതിയിലും ഹരജി നല്‍കി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു ഇയാള്‍. കഴിഞ്ഞയാഴ്ച മാര്‍ട്ടിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹാജരായി ചോദ്യം ചെയ്യലിനു വിധേയനായി. ഇന്ന് വീണ്ടും ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it