Latest News

എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ മാതാവ് തൂങ്ങി മരിച്ച നിലയില്‍

എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ മാതാവ് തൂങ്ങി മരിച്ച നിലയില്‍
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ മാതാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് (55) മരിച്ചത്. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.

കോളജ് വിദ്യാര്‍ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം എക്‌സൈസ് സംഘം വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്. പരിശോധനയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഷൈനിനെ റിമാന്‍ഡ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് ഗ്രേസിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്‍ ലഹരിക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഗ്രേസി ജീവനൊടുക്കിയതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Next Story

RELATED STORIES

Share it