Latest News

മകനു പിന്നാലെ മാതാവും തൂങ്ങിമരിച്ച നിലയില്‍

മകനു പിന്നാലെ മാതാവും തൂങ്ങിമരിച്ച നിലയില്‍
X

കണ്ണൂര്‍: തളിപ്പറമ്പിനു സമീപം ആലക്കോട് തിമിരിയില്‍ മാതാവിനെയും മകനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിമിരി ചെമ്പുക്കരയിലെ സന്ദീപ്, മാതാവ് ശ്യാമള എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ സന്ദീപിനെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ കാണാതായ ശ്യാമളയെ ഇന്നു രാവിലെയാണ് വീടിന് സമീപത്തെ കശുമാവ് തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന സന്ദീപ് ലോക്ക്ഡൗണിന് തൊട്ടുമുമ്പാണ് നാട്ടിലെത്തിയത്.

Mother hanged herself after her son suicide



Next Story

RELATED STORIES

Share it