- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പിടികിട്ടാ പുള്ളി 13 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ടോട്ടല്‍ ലോസ് ആയ കാറുകള്‍ എടുത്ത് അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പര്‍ മാറ്റി മാര്‍ക്കറ്റ് വിലക്ക് വില്‍പ്പന നടത്തുകയാണ് ഇയാളുടെ മോഷണ രീതി.
മലപ്പുറം: പിടികിട്ടാ പുള്ളിയും കുപ്രസിദ്ധ വാഹന മോഷ്ടാവും ആയ സലാഹുദ്ധീന്‍ വഴിക്കടവ് പോലിസിന്റെ പിടിയിലായി. 13 കൊല്ലമായി ഒളിവില്‍ കഴിയുകയായിരുന്നു സലാഹുദ്ധീന്‍ എന്ന സലാഹ് തിരുവനന്തപുരം കരക്കാമണ്ഡപത്തിന് അടുത്ത് ഒളിവില്‍ കഴിയവെ ആണ് പോലീസിന്റെ പിടിയിലായത്.
ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും ടോട്ടല്‍ ലോസ് ആയ കാറുകള്‍ എടുത്ത് അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പര്‍ മാറ്റി മാര്‍ക്കറ്റ് വിലക്ക് വില്‍പ്പന നടത്തുകയാണ് ഇയാളുടെ മോഷണ രീതി. പതിനഞ്ചു വര്‍ഷം മുമ്പ് നിലമ്പൂരില്‍ പൂക്കോട്ടും പാടത്ത് രണ്ടാം വിവാഹം കഴിച്ച് താമസിച്ച് വരവെ മലപ്പുറം കോഴിക്കോട് പാലക്കാട് ജില്ലകളില്‍ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തില്‍ മോഷ്ടിച്ച് കടത്തിയിരുന്നത്. കൂട്ടാളി ബാംഗ്ലൂരിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് കരീം ബായിയും സംഘവുമാണ് വാഹനങ്ങള്‍ മോഷ്ടിച്ച് സലാഹിന് എത്തിച്ച് കൊടുത്തിരുന്നത്.
മഞ്ചേരി തുറക്കലില്‍ തൃശ്ശൂര്‍ സ്വദേശിയുടെ വര്‍ക്ക്‌ഷോപ്പിലാണ് തരം മാറ്റല്‍ ജോലി ചെയ്തിരുന്നത്. കണ്ണൂരിലെ ഒരു പോലീസ് ഓഫീസര്‍ കാറപകടത്തില്‍ മരണപ്പെട്ട കേസിലെ മാരുതി 800 കാര്‍ ടോട്ടല്‍ ലോസില്‍ എടുത്ത സലാഹ് വഴിക്കടവില്‍ നിന്ന് മോഷ്ടിച്ച റിട്ടയേഡ് എസ്‌ഐയുടെ മാരുതി 800 കാറില്‍ നമ്പര്‍ മാറ്റി വില്‍പ്പന നടത്തിയിരുന്നു. താമരശ്ശേരിയില്‍ സി. ഐ ആയിരുന്ന തിരുവനന്തപുരം സ്വദേശിയുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച ടാറ്റാ ഇന്‍ഡിക്ക കാര്‍ നമ്പര്‍ മാറ്റി നിലമ്പൂരില്‍ ഉപയോഗിച്ച് വരുന്നതിനിടയില്‍ പോലീസിന്റെ പിടിയിലായി. പിന്നീട് കോഴിക്കോട് ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങി വ്യാജ പാസ്‌പോര്‍ട്ട് തരപ്പെടുത്തി ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു.
ഗള്‍ഫില്‍ നിന്നും തിരികെ നാട്ടില്‍ വന്നു ഒളിവില്‍ പോവുകയായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ കേസിന് ഹാജരാകാതെവന്നതോടെ സലാഹുദിനെ കോടതി പിടികിട്ടാപുളി ആയി പ്രഖ്യാപിച്ചു.സംസ്ഥാനത്തെ ഒട്ടു മിക്ക ജില്ലയിലും, തമിഴ്‌നാട്ടിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡി.വൈ. എസ്. പി. ബെന്നിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. വഴിക്കടവ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ കെ രാജീവ് കുമാര്‍, എസ്. ഐ ജയകൃഷ്ണന്‍. പി , സിബിച്ചന്‍. പി. ജെ , എസ്. സി. പി. ഒ സുനു നൈനാന്‍, ഷെരീഫ്, സി. പി. ഒ റിയാസ് അലി, ഉണ്ണികൃഷ്ണന്‍ കൈപിനി, പ്രശാന്ത് കുമാര്‍. എസ്. എന്നിവരാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി; സിപിഐ യോഗത്തില്‍...
3 Oct 2024 4:12 PM GMTമതസ്പര്‍ധ വളര്‍ത്തുന്നുവെന്ന്; പി വി അന്‍വറിനെതിരേ തൃശൂര്‍ പോലിസില്‍...
3 Oct 2024 3:54 PM GMTപി വി അന്‍വറിന് പി ശശിയുടെ വക്കീല്‍ നോട്ടിസ്
3 Oct 2024 3:44 PM GMTനിയമസഭാ സമ്മേളനം നാളെമുതല്‍; പി വി അന്‍വറിന്റെ ഇരിപ്പിടം പ്രതിപക്ഷ...
3 Oct 2024 3:20 PM GMTവിവാദങ്ങള്‍ കത്തിനില്‍ക്കെ നാളെ നിയമസഭ സമ്മേളനം
3 Oct 2024 3:13 PM GMT'സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം'; കാംപയിനുമായി വിമന്‍ ഇന്ത്യാ...
3 Oct 2024 2:09 PM GMT