Latest News

ഇരകളെയും വേട്ടക്കാരെയും സമീകരിക്കുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

എസ്ഡിപിഐ പ്രചാരണത്തിന് ഉജ്ജ്വല തുടക്കം

ഇരകളെയും വേട്ടക്കാരെയും സമീകരിക്കുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
X

പാലക്കാട്: ഇരകളെയും വേട്ടക്കാരെയും സമീകരിക്കുന്ന സാമ്പ്രദായിക പാര്‍ട്ടികളുടെ സമീപനം അപകടകരമാണെന്നും ഇത്തരം നിലപാട് ഫാഷിസ്റ്റുകള്‍ക്ക് സഹായകരമായി വര്‍ത്തിക്കുമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. 'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന തലക്കെട്ടില്‍ ഈ മാസം 10 മുതല്‍ 31 വരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രചാരണങ്ങളുടെ പാലക്കാട് ജില്ലാതല ഉദ്ഘാടനം പത്തിരിപ്പാലയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒന്‍പത് പതിറ്റാണ്ടിലധികമായി രാജ്യത്ത് കലാപങ്ങളും തല്ലിക്കൊലകളും സ്‌ഫോടനങ്ങളും ബലാല്‍സംഗങ്ങളും ആരാധനാലയ ധ്വംസനങ്ങളും നടത്തി തേര്‍വാഴ്ച നടത്തിക്കൊണ്ടിരിക്കുകയാണ് ആര്‍എസ്എസ്സും ഫാഷിസ്റ്റ് സംഘടനകളും. അറുതിയില്ലാത്ത അക്രമങ്ങളില്‍ പൊറുതിമുട്ടിയ ജനത തെരുവുകളില്‍ ആര്‍എസ്എസ് ഭീകരതയെ തുറന്നു കാണിക്കാന്‍ തീരുമാനിച്ചതോടെ അക്രമികളെയും ഇരകളെയും സമീകരിക്കുന്ന വഞ്ചനാപരമായ നിലപാടുകളുമായി രാഷ്ട്രീയ പാര്‍ട്ടികള്‍ മല്‍സരിച്ചു രംഗത്തുവന്നിരിക്കുകയാണ്. കേരളത്തില്‍ നിരവധി നിരപരാധികള്‍ ആര്‍എസ്എസ് കൊലക്കത്തിക്കിരയായപ്പോഴൊന്നും സാമ്പ്രദായിക പാര്‍ട്ടികള്‍ രംഗത്തുവന്നില്ല. എന്നാല്‍ ആര്‍എസ്എസ്സിനെതിരേ ജനാധിപത്യപോരാട്ടം ശക്തമായപ്പോള്‍ സമീകരണവുമായി സിപിഎം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിപിഐ പാലക്കാട് ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി കെ ഉസ്മാന്‍, അജ്മല്‍ ഇസ്മായില്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെകെ റൈഹാനത്ത്, എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിമാരായ ജോണ്‍സണ്‍ കണ്ടച്ചിറ, കൃഷ്ണന്‍ എരഞ്ഞിക്കല്‍, സംസ്ഥാന സമിതി അംഗം എസ് പി അമീര്‍ അലി, പാലക്കാട് ജില്ലാ ജന. സെക്രട്ടറി കെ ടി അലവി, ഒറ്റപ്പാലം മണ്ഡലം പ്രസിഡന്റ് ടി എ താഹിര്‍ സംസാരിച്ചു. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം, എസ്ഡിടിയു സംസ്ഥാന ഖജാന്‍ജി ഇ എസ് കാജാ ഹുസൈന്‍, എസ്ഡിടിയു ജില്ല പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് അഷിദ നജീബ്, എസ്ഡിപിഐ ജില്ല വൈസ് പ്രസിഡന്റ് എം ഉസ്മാന്‍, ജില്ലാ വൈസ് പ്രസിഡന്റ് സുലൈഖ റഷീദ്, ജില്ലാ സെക്രട്ടറിമാരായ വാസു വല്ലപ്പുഴ, സുലൈമാന്‍ പാലക്കാട്, ജില്ലാ ഖജാന്‍ജി അലി കെ ടി, മണ്ഡലം സെക്രട്ടറി ഫിറോസ് ലക്കിടി സംബന്ധിച്ചു.

പൊതുസമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്ത ബഹജനറാലിയും നടന്നു.

Next Story

RELATED STORIES

Share it