മൊബൈല്‍ കടയില്‍ മോഷണം; മോഷ്ടാവിനെ തൊണ്ടി സഹിതം നാട്ടുകാര്‍ പിടികൂടി

ബത്തേരി: പടിഞ്ഞാറത്തറയിലെ മൊബൈല്‍ വില്‍പ്പന കടയില്‍ മോഷണം നടത്തിയ ആളെ നാട്ടുകാര്‍ തൊണഅടിമുതല്‍ സഹിതം പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. 72000 രൂപ വിലവരുന്ന 10 മൊബൈലുകള്‍, 2200 രൂപ വിലവരുന്ന 3 വാച്ചുകള്‍, 5000 രൂപ എന്നിവ മോഷ്ടിച്ച കള്ളനെയാണ് നാട്ടുകാര്‍ പിടികൂടിയത്.
ആലക്കോട് പറത്തന്‍ പാറ തെക്കേമുറിയില്‍ കുരുമുളക് തങ്കച്ചന്‍ എന്ന തങ്കച്ചന്‍ (മാത്യു 50) ആണ് പിടിയിലായത്. പുലര്‍ച്ചെ മോഷണത്തിന് ശേഷം തങ്കച്ചന്‍ അവിചാരിതമായി നാട്ടുകാരുടെ കയ്യില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് പടിഞ്ഞാറത്തറ പോലീസ് ഇന്‍സ്‌പെക്ടര്‍ ജയനും സംഘവും പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ കോടതി റിമാന്റ് ചെയ്തു. മലപ്പുറം, കണ്ണൂര്‍, വയനാട്, കാസര്‍കോഡ് തുടങ്ങിയ ജില്ലകളിലും, കര്‍ണ്ണാടകയിലും ഇയാള്‍ക്കെതിരെ നിരവധി മോഷണ കേസുകളുണ്ട്. പല തവണ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
RELATED STORIES
മഹുവ മൊയ്ത്രയെ വലിച്ചിഴച്ചു; തൃണമൂല് എംപിമാരെ കൂട്ടത്തോടെ...
3 Oct 2023 5:33 PM GMTഡല്ഹിയിലെ മാധ്യമവേട്ട അപലപനീയം: കെയുഡബ്ല്യുജെ
3 Oct 2023 4:02 PM GMTഇഡിയും സിബി ഐയുമല്ലാതെ ആരാണുള്ളത്; എന്ഡിഎയുടെ ഭാഗമാവാന് ബിആര്എസിന്...
3 Oct 2023 3:54 PM GMTകേരളത്തിലെ തുടര്ച്ചയായ കലാപശ്രമങ്ങള്: സ്വതന്ത്ര ജുഡീഷ്യല് കമ്മീഷന് ...
3 Oct 2023 2:41 PM GMTസിപിഎം മുസ്ലിം വിദ്വേഷത്തിന്റ പ്രചാരകരായി മാറുന്നത് അത്യന്തം...
3 Oct 2023 2:16 PM GMTമഹാരാഷ്ട്രയില് വീണ്ടും കൂട്ട മരണം; സര്ക്കാര് ആശുപത്രിയില് 24...
3 Oct 2023 2:12 PM GMT