Latest News

ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസ് പരിഗണിക്കുന്നത്. പീഡനാരോപണം രാഹുല്‍ നിഷേധിച്ചു. ബലാല്‍സംഗം ചെയ്യുകയോ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ഹരജിയില്‍ പറയുന്നത്. കൂടാതെ യുവതിയുടെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഹരജിയില്‍ പറയുന്നു.

പരാതി നല്‍കിയ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്നാണ് ഹരജിയില്‍ രാഹുല്‍ പറയുന്നത്. എന്നാല്‍ പോലിസിന്റെ അതിവേഗ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും രാഹുലിന്റെ ഹരജിയിലുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ തുടരുകയാണ്. രാഹുലിനെ കണ്ടെത്താന്‍ പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. കേസില്‍ രാഹുലിനെ എത്രയും വേഗം കസ്റ്റഡിയിലെടുക്കാനാണ് നീക്കം.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് ബംഗളൂരു സ്വദേശിയായ യുവതി പറഞ്ഞത്. സംഭവത്തില്‍ യുവതി പരാതി കെപിസിസിക്ക് കൈമാറിയിരുന്നു. നേരത്തെ, ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയില്‍ നിന്ന് ക്രൈംബ്രാഞ്ച് വിവരം ശേഖരിച്ചിരുന്നു. എന്നാല്‍ നിയമനടപടിക്ക് തയ്യാറല്ലെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it